Latest NewsNewsTechnology

പ്രശ്നങ്ങൾ ഇനി വേഗത്തിൽ പരിഹരിക്കും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായി ഭാരതി എയർടെൽ

ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നതാണ്

ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ആധുനിക സാങ്കേതികവിദ്യയുമായി ഭാരതി എയർടെൽ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ നൽകാനാണ് എയർടെൽ പദ്ധതിയിടുന്നത്. പ്രമുഖ ടെക് കമ്പനിയായ എൻവിഡിയയുമായി സഹകരിച്ചാണ് പുതിയ നീക്കം. ഉപഭോക്താക്കളുടെ സംസാരം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സ്പീച് റെക്കഗ്നിഷൻ സംവിധാനമാണ് എയർടെൽ വികസിപ്പിക്കുന്നത്.

ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നതാണ്. നിലവിൽ, എയർടെലിന്റെ കോൺടാക്ട് സെന്ററിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വിളികളുടെ 84 ശതമാനവും ഇപ്പോൾ ഓട്ടോമാറ്റഡ് സ്പീച് റെക്കഗ്നിഷൻ അൽഗോരിതത്തിലാണ് പ്രവർത്തിക്കുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്. എൻവിഡിയ വികസിപ്പിച്ച എൻവിഡിയനെമോ എന്ന കോൺവെർസേഷനൽ എഐ ടൂൾ കിറ്റും, എൻവിഡിയ ട്രൈടൺ ഇന്റർഫേസ് സെർവറും ഉപയോഗിച്ചാണ് എയർടെൽ ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

Also Read: വളർത്തു മീൻ ചത്തതിന്റെ മനോവിഷമത്തിൽ എട്ടാംക്ലാസുകാരൻ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button