Latest NewsNewsIndia

അലുമിനിയം കവര്‍ ഉള്‍പ്പെടെ ഗുളിക വിഴുങ്ങി, അന്നനാളത്തില്‍ കുടുങ്ങിയ 61കാരന് ശസ്ത്രക്രിയ

ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി : മൂര്‍ച്ചയുള്ള അലുമിനിയം കവര്‍ ഉള്‍പ്പെടെ ഗുളിക വിഴുങ്ങിയ 61കാരനു ശസ്ത്രക്രിയ. വൃദ്ധന്‍ അബദ്ധത്തില്‍ അലുമിനിയം ബ്ലിസ്റ്റര്‍ ഫോയില്‍ നീക്കം ചെയ്യാതെ ടാബ്‌ലെറ്റ് വിഴുങ്ങുകയായിരുന്നു. ഇത് അന്നനാളത്തില്‍ കുടുങ്ങിയതാണ് പ്രശ്‌നമായത്. ഗുളിക അന്നനാളത്തില്‍ കുടുങ്ങിയതോടെ രോഗിയുടെ നില അപകടത്തിലായി. ഉടന്‍ തന്നെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ എത്തിച്ചു. സർജറിയിലൂടെ ഇയാളെ രക്ഷപ്പെടുത്തി.

read also: ഞങ്ങളെ പോലെയുള്ളവര്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്: സര്‍ക്കാരിനോട് ശുപാര്‍ശയുമായി ബിന്ദു അമ്മിണി

മുഴുവന്‍ ടാബ്‌ലെറ്റും അന്നനാളത്തിന്റെ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങി. അലുമിനിയം ഫോയില്‍ വളരെ കടുപ്പമുള്ളതും മൂര്‍ച്ചയുള്ള അരികുകളുള്ളതും ആയിരുന്നു. ബലം പ്രയോഗിച്ചാല്‍ അന്നനാളം പൊട്ടി അപകടമുണ്ടാകും. ഈ സാഹചര്യത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button