കോവളം: വിൽപനക്കായി സൂക്ഷിച്ചിരുന്ന വിവിധ മയക്കുമരുന്നുകളുമായി രണ്ടുപേർ അറസ്റ്റിൽ. തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടിൽ അനൂപ് (27), ശ്രീകണ്‌ഠേശ്വരം കൈതമുക്ക് അത്താണി ലെയിൽ ആനയറ കടകംപള്ളി റോഡിൽ ശ്യാമളാലയം വീട്ടിൽ വിഷ്ണു (29) എന്നിവരെയാണ് പിടികൂടിയത്. 29 ഗ്രാം എം.ഡി.എം.എ, 72 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
തിരുവല്ലം പൊലീസ് നാർകോട്ടിക്ക് വിഭാഗത്തിന്‍റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. കൊച്ചുവേളി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
നാർകോട്ടിക് സെൽ എ.സി.പി സുരേഷ്‌കുമാർ, തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ അനൂപ്, മനോജ്, മനോഹരൻ, എ.എസ്.ഐ ഗിരീഷ് ചന്ദ്രൻ, സീനിയർ സി.പി.ഒ രാജീവ്, ഷിജു, രമ, നാർകോട്ടിക് ടീമിലെ എസ്.ഐമാരായ യശോധരൻ, അരുൺകുമാർ, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒമാരായ സജികുമാർ, വിനോദ്, ലജൻ, വിനോദ്, രഞ്ചിത്ത്, സി.പി.ഒമാരായ ഷിബു, ദീപുരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments