KollamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യുടെ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ണ​യം ന​ടി​ച്ച് കൈക്കലാക്കി : പ്രതി പിടിയിൽ

ക്ലാപ്പ​ന അ​പ്പ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സൂ​ഫി​യാ​നാ​ണ് അറസ്റ്റിലായത്

ഓ​ച്ചി​റ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ പ്ര​തിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്ന്​ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തു. ക്ലാ​പ്പ​ന അ​പ്പ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സൂ​ഫി​യാ​നാ​ണ് അറസ്റ്റിലായത്. ഓ​ച്ചി​റ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നയാക്കി, ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി

2021-ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​യാ​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വെ​ക്കു​ക​യും പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

ഓ​ച്ചി​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നി​യാ​സ്​ സി.​പി.​ഒ​മാ​രാ​യ ക​നീ​ഷ്, അ​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button