
ഓച്ചിറ: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ പ്രതിയെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന അപ്പത്ത് വീട്ടിൽ മുഹമ്മദ് സൂഫിയാനാണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also: യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നയാക്കി, ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി
2021-ലാണ് കേസിനാസ്പദമായ സംഭവം. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.
ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ് സി.പി.ഒമാരായ കനീഷ്, അനി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments