KeralaLatest NewsNews

യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നയാക്കി, ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി

യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നയാക്കി, ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി, ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദ്ദിച്ചു: മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകനുമടക്കം മൂന്നുപേരെയാണ് പളളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തില്‍ സി എച്ച് ലിജിന്‍ (37), അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് പാറാല്‍ പൊതുവാച്ചേരി സ്‌കൂളിന് സമീപം നിധി നിവാസില്‍ കെ എം നിമിഷ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ ഇ.കെ രാധാകൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും മാഹി കോടതി റിമാന്റ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും രണ്ട് സ്ത്രീകളെ കണ്ണൂര്‍ സബ് ജയിലിലേക്കും അയച്ചു.

Read Also: കൂട്ടപിരിച്ചുവിടൽ: ഇൻസ്‌പെക്ടർക്കും 3 എസ്‌ഐമാർക്കുമെതിരെ നടപടി

ഈ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലിജിന്റെ വീട്ടില്‍ പോവുകയായിരുന്നു പരാതിക്കാരി. ഇവരെ മൂവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.

 

shortlink

Post Your Comments


Back to top button