Latest NewsKeralaNews

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ചെയർമാനായി സയ്യിദ് അഖ്തർ മിർസ

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തർ മിർസ. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി മുൻപ് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Read Also: കോവിഡ് പേടിയില്‍ മകനുമൊത്ത് പൂട്ടിയിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്ന് കൊല്ലം; ഭര്‍ത്താവിനെ പോലും കയറ്റിയില്ല

രണ്ട് തവണ ദേശീയ പുരസ്‌കാരത്തിന് അർഹനായ വ്യക്തിയാണ് അദ്ദേഹം. അടൂർ ഗോപാലകൃഷ്ണൻ തന്റെ ഉറ്റ സുഹൃത്തും താൻ അടൂരിന്റെ ആരാധകനുമാണെന്ന് നിയമനത്തിന് പിന്നാലെ സയ്യിദ് അഖ്തർ മിർസ അറിയിച്ചു. കോട്ടയത്ത് എത്തി വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്‌നങ്ങൾക്ക് കൂട്ടായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിന്റെ രാജിപ്രഖ്യാപനം.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button