തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. രണ്ട് മാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് സർക്കാർ അനുവദിച്ചത്.
പെൻഷൻ തുക വെള്ളിയാഴ്ച്ച മുതൽ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്. പെൻഷൻ വിതരണത്തിനായി സഹകരണ കൺസോർഷ്യത്തിൽ നിന്ന് സർക്കാർ വായ്പയെടുത്തിരുന്നു. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.
Post Your Comments