കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ ഉപയോഗിക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതർ വ്യക്തമാക്കി. കുടിവെളള വിതരണത്തിന് ഇന്ന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും.
എന്നാൽ പശ്ചിമ കൊച്ചിയിൽ ജല വിതരണം പര്യാപ്തമല്ല എന്നാണ് നാട്ടുകാരുടെ പരാതി.
Post Your Comments