ErnakulamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ കേ​ക്ക് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്:യുവാവ് അറസ്റ്റിൽ

ഇ​ടു​ക്കി അ​ടി​മാ​ലി മാ​ൻ​കു​ളം തൊ​ഴു​ത്തും​കു​ടി​യി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് ശ​ശി(33)യെ അറസ്റ്റ് ചെയ്തത്

ആ​ല​ങ്ങാ​ട്: കേ​ക്ക് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഇ​ടു​ക്കി അ​ടി​മാ​ലി മാ​ൻ​കു​ളം തൊ​ഴു​ത്തും​കു​ടി​യി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് ശ​ശി(33)യെ അറസ്റ്റ് ചെയ്തത്. ​ആ​ലു​വ വെ​സ്റ്റ് പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്.

മാ​ളി​കം​പീ​ടി​ക വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി​യായ വീ​ട്ട​മ്മ​യിൽ നിന്നു പ​ണം തട്ടിയെടുത്തെ​ന്ന പ​രാ​തി​യി​ലാ​ണ് അറസ്റ്റ്. ഹോം ​മേ​ഡ് കേ​ക്കു​ക​ൾ ഉ​ണ്ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന വീട്ടമ്മയിൽ നിന്ന് 2020 മു​ത​ൽ പ്ര​ണ​വ് ശ​ശി കേ​ക്ക് വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു.

Read Also : ഹയർ സെക്കണ്ടറി സാമ്പിൾ ചോദ്യങ്ങൾക്കായി വെബ്സൈറ്റ്; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഇ​ട​പാ​ടു​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തി വി​ശ്വാ​സ​മാ​ർ​ജി​ച്ച പ്രതി താ​ൻ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കേ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് വീ​ട്ട​മ്മ​യെ ബോ​ധ്യ​പ്പെ​ടു​ത്തി ഇ​വ​രി​ൽ നി​ന്നു പ​ല​ത​വ​ണ​ക​ളാ​യാണ് പ​ണ​മാ​യും, സ്വ​ർ​ണ​മാ​യും 3,72,500 രൂ​പ തട്ടിയെടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button