നിക്ക് ഡേവിസ് എന്ന 39 -കാരന് മൂന്ന് ഭാര്യമാരും രണ്ട് മക്കളും ഉണ്ട്. ഏപ്രിൽ, ഡാനിയേൽ, ജെന്നിഫർ എന്നാണ് ഭാര്യമാരുടെ പേര്. നിക്ക് തന്നെ വിശേഷിപ്പിക്കുന്നത് ‘ട്രോഫി ഹസ്ബൻഡ്’ എന്നാണ്. ഇയാൾക്ക് ജോലി ഒന്നും ഇല്ല. എന്നാൽ, ഭാര്യമാർ മൂന്ന് പേരും ജോലിക്ക് പോകുന്നുണ്ട്. വീടിനകത്തും പുറത്തും ജോലി ചെയ്യുന്നത് ഭാര്യമാരാണ്. നിക്കിന് പ്രത്യേകിച്ച്ഹ ഒന്നും ചെയ്യണ്ട. വീട്ടിലിരുന്ന് സമയം കളഞ്ഞാൽ മാത്രം മതി, കൂടെ പഠിത്തവും.
വീട്ടിലേക്ക് സാമ്പത്തികമായി ഒരു രൂപ പോലും നിക്ക് ചെലവഴിക്കുന്നില്ല. ‘രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാർക്കാണ് എല്ലാ അധികാരവും’ എന്നാണ് നിക്ക് പറയുന്നത്. വീട്ടിലിരുന്ന് പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും ചിന്തിക്കാനും വേണ്ടി സമയം കളയുകയാണ് അയാൾ. ‘ഇങ്ങനെ ജീവിക്കാം എന്നത് നമ്മുടെ തീരുമാനം ആയിരുന്നു. എനിക്ക് ദിവസം മുഴുവനും വീട്ടിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല’ എന്നാണ് ഏപ്രിലിന്റെ അഭിപ്രായം.
തങ്ങൾ അതിൽ സംതൃപ്തരാണ് എന്നും ഭാര്യമാർ പറയുന്നു. ‘എന്റെ വീട്ടിൽ എപ്പോഴും വായിക്കുന്ന, ചിന്തിക്കുന്ന, പുതിയ കാര്യങ്ങൾ ഗവേഷണം ചെയ്ത് മനസിലാക്കുന്ന ഒരാൾ ഉണ്ട് എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ്. അങ്ങനെ മനസിലാക്കുന്ന കാര്യങ്ങളെല്ലാം നിക്ക് തങ്ങൾക്ക് കൂടി പറഞ്ഞു തരുന്നു’ എന്നും ജെന്നിഫർ പറയുന്നു. ഏപ്രിലാണ് നിക്കിന്റെ ആദ്യത്തെ ഭാര്യ. ഏപ്രിലുമായുള്ള വിവാഹം കഴിഞ്ഞ് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ജെന്നിഫറിനെ നിക്ക് വിവാഹം ചെയ്യുന്നത്. ഏപ്രിൽ തന്നെയാണ് നിക്കിന് ജെന്നിഫറിനെ പരിചയപ്പെടുത്തുന്നതും. ഏറ്റവും ഒടുവിലാണ് നിക്ക് ഡാനിയേലിനെ വിവാഹം ചെയ്യുന്നത്.
Post Your Comments