
മലപ്പുറം : ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ. കരിപ്പൂർ വിമനത്താവളത്തിൽ നിന്നുമാണ് മുഹമ്മദ് സഫുവാൻ എന്ന യാത്രക്കാരനെ പിടികൂടിയത്.
വസ്ത്രത്തിനുള്ളിൽ സ്വർണ്ണം പൂശിയാണ് ഇയാൾ വിമാനത്താവളത്തിലെത്തിയത്. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് സഫുവാൻ കരിപ്പൂരിലെത്തിയത്. ഇയാളുടെ വസ്ത്രത്തിന്റെ മുഴുവൻ ഭാരം 2.205 കിലോഗ്രാം ആയിരുന്നു. ഇതിൽ നിന്ന് 1.750 കിലോഗ്രാം സ്വർണ്ണമാണ് വേർതിരിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് ശേഷം പുറത്തിറങ്ങിയ പ്രതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments