വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കിടപ്പുമുറിയിലെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് തെക്കോകോണത്ത് സജീവൻ (60) ആണ് മരിച്ചത്.
രണ്ടു ദിവസമായി വീടിന് പുറത്തുണ്ടായിരുന്ന ലൈറ്റ് അണച്ചിരുന്നില്ല. ഇത് ശ്രദ്ധിച്ച അയൽവാസികൾ വീട് തുറന്നു നോക്കിയപ്പോഴാണ് സജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
സജീവന്റെ ഭാര്യ ഏഴു വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന്, സജീവൻ മകളൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ മകൾ വിവാഹം കഴിഞ്ഞുപോയതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു താമസം.
Read Also : സ്നേഹത്തിന്റെ കരൾ പകുത്തു നൽകും മുൻപേ അവൾ യാത്രയായി; സുബി പോയത് ജിഷയുടെ കരളിനായി കാത്ത് നില്‍ക്കാതെ
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ, വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Post Your Comments