Life StyleHealth & Fitness

സ്തനാര്‍ബുദം എങ്ങനെ തിരിച്ചറിയാം?

സ്തനാര്‍ബുദം- സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ്. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം.

അറിയാം സ്തനാര്‍ബുദ്ദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍…

സ്തങ്ങളുടെ വലുപ്പം വ്യത്യാസപ്പെടുക. പ്രത്യേകിച്ച് ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും ചെയ്യുന്നത് ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണമാകാം.
സ്തനങ്ങളില്‍ മുഴ, സ്തനങ്ങളിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം വരുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നതും ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന
സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്റെ ലക്ഷണങ്ങളാകാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button