പാലക്കാട്: പാലക്കാട് കൊപ്പത്ത് വൻ നിരോധിത പുകയില ഉത്പന്ന വേട്ട. പിടികൂടി. 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊപ്പം പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Read Also : ക്ഷേമ പെൻഷൻ: ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി സർക്കാർ
അതേസമയം, കൊല്ലത്ത് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിലായി. അമ്പലപ്പുഴ കാരൂർ മുറിയിൽ ലക്ഷംവീട്ടിൽ കണ്ണൻ എന്ന രതീഷ് (24), കൊടുങ്ങല്ലൂർ കൈപ്പമംഗലം കുരിക്കഴി മുറിയിൽ അജിത് കുമാർ (46) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് ഇവരെ പിടികൂടിയത്.
ഈ മാസം 18-ന് ആണ് കേസിനാസ്പദമായ സംഭവം. പരിശോധനക്കിടെ മിനിലോറിക്ക് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് ഇവരെ പിന്തുടർന്ന പൊലീസ് കരോട്ട് ജങ്ഷന് സമീപം വെച്ചാണ് വാഹനം പിടികൂടിയത്. സംഭവസ്ഥലത്തു നിന്നും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഓഫീസർ വി. ബിജു, എസ്.ഐമാരായ സുജാതൻ പിള്ള, രാധാകൃഷ്ണ പിള്ള, ഷാജിമോൻ, എ.എസ്.ഐ നിസാമുദ്ദീൻ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഹാഷിം, വിശാഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments