KeralaLatest NewsNews

അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി

ഗോതമ്പ് , കടലപ്പരിപ്പ്, നിലക്കടല, സോയാബിന്‍, പഞ്ചസാര എന്നിവ ചേര്‍ത്തുള്ള ഉത്പ്പന്നമാണ് അമൃതം ന്യൂട്രിമിക്സ്.

എറണാകുളം: അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയുടെ അവശിഷ്ടം. അവശിഷ്ടമെന്ന് പരാതി. ചെങ്ങമനാട് പഞ്ചായത്തിലെ 75-ാം നമ്പര്‍ അങ്കണവാടിയില്‍ നിന്നും ലഭിച്ച ആറ് പാക്കറ്റില്‍ അവസാന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്.

read also:‘കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടി, സിപിഎം ലോകത്ത് നിന്ന് അപ്രത്യക്ഷരായി’: അമിത് ഷാ

ആശാവര്‍ക്കര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കുടുംബശ്രീ മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുവികസന ഓഫീസര്‍ സൂസണ്‍ പോള്‍ പറഞ്ഞു. അതിസൂക്ഷ്മവും സുരക്ഷിതവുമായാണ് ഉത്പ്പന്നമുണ്ടാക്കുന്നത്. ഉപയോഗിച്ച ശേഷം തുറന്ന് വെക്കുന്ന അമൃതം പൊടിയുടെ ഗന്ധം പല്ലിയെ ആകര്‍ഷിക്കാന്‍ സാധ്യത ഏറെയാണെന്നും ശിശുവികസന ഓഫീസര്‍ സൂസണ്‍ പോള്‍ പറഞ്ഞു.

ഗോതമ്പ് , കടലപ്പരിപ്പ്, നിലക്കടല, സോയാബിന്‍, പഞ്ചസാര എന്നിവ ചേര്‍ത്തുള്ള ഉത്പ്പന്നമാണ് അമൃതം ന്യൂട്രിമിക്സ്. ആറ് മാസം മുതല്‍ മൂന്ന് വയസുവരെയുളള കുട്ടികള്‍ക്കുളള പൂരക പോഷകാഹാരമായാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്. 500 ഗ്രാം തൂക്കമുളള ആറ് പാക്കറ്റുകളാണ് ഓരോ കുട്ടിക്കും നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button