Latest NewsKeralaNews

സ്വർണ്ണക്കടത്ത് കേസിൽ പങ്കാളിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ പങ്കാളിയാവുകയും പങ്ക് പറ്റുകയും ചെയ്ത ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘങ്ങളായി സർക്കാരിന്റെ വക്താക്കളും സിപിഎം നേതാക്കളും മാറിയെന്നും ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Read Also: ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ല: കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കാളികളായത് നമ്മൾ കണ്ടതാണ്. പല മന്ത്രിമാരെയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി നടത്തുന്ന കള്ളക്കടത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവും പങ്കാളിയായിരിക്കുന്നു. എംവി ഗോവിന്ദൻ ജാഥയുമായി തെക്ക്-വടക്ക് നടന്നാൽ പോര, സ്വന്തം പാർട്ടിക്കാർ മാഫിയാ പ്രവർത്തനത്തിലും കള്ളക്കടത്തിലും പങ്കാളികളാവുന്നതിനെ പറ്റി വിശദീകരണം നൽകാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതൊന്നും പാർട്ടി അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമല്ല. പോലീസ് അന്വേഷിച്ച് കണ്ടെത്തണം. അല്ലെങ്കിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറണം. എന്തുകൊണ്ടാണ് ഇത്രയും ഗൗരവതരമായ പരാതി ലഭിച്ചിട്ടും അത് ഏജൻസികൾക്ക് കൈമാറാൻ സിപിഎം നേതൃത്വം തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ആപ്പിൾ വാച്ചുമായി ഏറെ സാദൃശ്യം! പിട്രോണിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിലെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button