പാകിസ്ഥാൻ : സഹോദരങ്ങൾ തമ്മിൽ പ്രണയിക്കുന്നത് ശരിയോ, ഉദാഹരണങ്ങൾ സഹിതം മറുപടി എഴുതാൻ ചോദ്യമിട്ട അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള കോംസാറ്റ്സ് (COMSATS) യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനാണ് വിവാദ ചോദ്യപ്പേപ്പർ തയാറാക്കിയത്.
കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഒന്നാം വർഷ ബിഎസ് എഞ്ചിനീയറിംഗ് പരീക്ഷയിലെ ചോദ്യപ്പേപ്പറാണ് വിവാദമായത്. തുടർന്ന് പ്രൊഫസർ ഖൈർ ഉൾ ബാഷറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ പോലീസ് സ്‌റ്റേഷനിൽ പ്രൊഫസറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
read also: ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി
ചോദ്യമിങ്ങനെ,
‘ജൂലിയും മാർക്കും സഹോദരനും സഹോദരിയുമാണ്. കോളേജിലെ വേനൽക്കാല അവധിക്ക് അവർ ഒരുമിച്ച് ഫ്രാൻസിലേക്ക് ഒരു യാത്ര പോയി. ഒരു രാത്രി അവർ ബീച്ചിനടുത്തുള്ള ഒരു ക്യാബിനിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നു. ഒന്ന് പ്രണയിക്കാൻ ശ്രമിച്ചാലോ എന്നും അത് രസകരമായിരിക്കുമെന്നും അവർ പരസ്പരം സംസാരിച്ചു. ഓരോരുത്തർക്കും അതൊരു പുതിയ അനുഭവമായിരിക്കും എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ജൂലി ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. മാർക്ക് കോണ്ടവും ഉപയോഗിച്ചിരുന്നു. ഇരുവരും പ്രണയം ആസ്വദിച്ചു. എന്നാൽ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അവർ തീരുമാനിക്കുന്നു. അവർ ആ രാത്രിയിൽ നടന്നതെല്ലാം രഹസ്യമായി സൂക്ഷിക്കുന്നു. അത് അവരെ പരസ്പരം കൂടുതൽ അടുപ്പിക്കുന്നു. ജൂലിയും മാർക്കും തമ്മിൽ പ്രണയിക്കുന്നത് ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക. വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുക’, എന്നതായിരുന്നു ചോദ്യം.
Post Your Comments