MollywoodLatest NewsCinemaNewsEntertainment

വിവാഹമോചിതയായി, വിവാഹ ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ​ഗൗതമി നായർ

അങ്ങനെ ആ ബന്ധവും അവസാനിച്ചു ! ഭർത്താവുമായി വേർപിരിഞ്ഞുവെന്ന് ഗൗതമി നായർ

കൊച്ചി: സെക്കന്‍റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗൗതമി നായർ. സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെ തന്നെയാണ് ഗൗതമി വിവാഹം ചെയ്തതും. ഇരുവരുടെയും വിവാഹവും വിവാഹമോചന വാർത്തകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, തങ്ങൾ ഡിവോഴ്സ് ആയെന്ന് ആദ്യമായി വെളിപ്പെടുത്തുകയാണ് ഗൗതമി. ധന്യ വര്‍മ്മയുടെ അഭിമുഖ പരിപാടിയിലാണ് ​ഗൗതമി നായർ ഈ കാര്യം വ്യക്തമാക്കിയത്.

‘എന്‍റെ പ്രൈവറ്റ് കാര്യങ്ങള്‍ തീര്‍ത്തും പ്രൈവറ്റാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം പ്രൈവറ്റ് കാര്യങ്ങള്‍ പുറത്ത് എത്തിയാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഉണ്ടാക്കും. അത് കൊണ്ടാണ് ഇത് നടന്നത്, ഇത് കൊണ്ടാണ് അത് നടന്നത് എന്നതൊക്കെ. ആരുടെയെങ്കിലും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ല. അത് കൊണ്ട് ജനങ്ങള്‍ ജഡ്ജ് ചെയ്യും. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്.

2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. ഞങ്ങള്‍ കുറേ നോക്കി. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന്. എന്നാല്‍ അതിന് കോംപ്രമൈസ് ചെയ്യാന്‍ സാധിച്ചില്ല. ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്’, ഗൗതമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button