തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി തമിഴ്നാട് ബിജെപി നേതൃനിരയിലെ പുതിയ ഭാരവാഹികൾ. തമിഴ്മക്കളുടെ പ്രിയനടി ഗൗതമിയും മുൻനിരയിൽ തന്നെയുണ്ട്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ ഗൗതമിയുടെ പേര് ഉയർന്നു വന്നിരുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഗൗതമിയെ കൂടാതെ അടുത്തിടെ ബിജെപിയിൽ ചേർന്ന ഖുശ്ബുവിന്റെ പേരും സ്ഥാനാർത്ഥി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം, കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് ഖുശ്ബു പറഞ്ഞത് വൻ ചർച്ചയായിരുന്നു. തമിഴിലെ ഒരു താരം കേരള രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചത് മലയാളികൾക്കും ആശ്ചര്യമായി. യുവാക്കളുടെ പിന്തുണ ബിജെപിയ്ക്കുണ്ടെന്നും തമിഴ് നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്നും ഖുശ്ബു പറഞ്ഞു.
Also Read:സൗദിയിൽ ഇന്ന് 357 പേര്‍ക്ക് കോവിഡ്
‘ ബിജെപി ഇതിനകം തന്നെ കേരളത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടും. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബിജെപി വലിയ വിജയം സ്വന്തമാക്കും. 2021-ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും.’ – ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
ഖുശ്ബു, ഗൗതമി തുടങ്ങി ജനപ്രിയ താരങ്ങളെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചാൽ വോട്ട് പെട്ടിയിൽ വീഴുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. നടിമാരായ മധുവന്തി അരുൺ, ഗൗതമി, ‘കുട്ടി’ പത്മിനി, നമിത എന്നിവരടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളേണ്ടത്. എന്നിരുന്നാലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത് തന്നെയാകും.
Post Your Comments