Latest NewsNewsIndia

ഭര്‍ത്താവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് യുവതി, മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി അമ്മായി അമ്മ

തന്റെ ഭാര്യ സഹോദരിയുമായി പ്രണയത്തിലായി

പറ്റ്‌ന: മകളെ തട്ടിക്കൊണ്ടുപോയെന്ന ഒരു അമ്മയുടെ പരാതിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് ഭര്‍ത്താവിന്റെ അനിയത്തിയെ വിവാഹം കഴിച്ച്‌ ജീവിക്കാന്‍ തുടങ്ങിയ യുവതിയുടെ കഥ. രണ്ടുകുട്ടികളുടെ അമ്മയായ യുവതിയാണ് ഭര്‍ത്താവിന്റെ അനിയത്തിയെ വിവാഹം ചെയ്തത്. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ റോസെരയിലാണ് സംഭവം.

read also: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടുള്ള പോര് കഴിഞ്ഞതും കസേരകൾ തെറിച്ചു: രോഹിണിക്കും രൂപയ്ക്കും ഇനി വീട്ടിലിരിക്കാം

32കാരിയായ ശുക്ലാദേവിയാണ് ഭര്‍ത്താവിന്റെ സഹോദരിയായ പതിനെട്ടുകാരി സോണി ദേവിയെ വിവാഹം കഴിച്ചെന്ന് അവകാശവാദവുമായി രംഗത്തെത്തിയത്. പ്രമോദ് ദാസാണ് യുവതിയുടെ ഭർത്താവ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ആറ് മാസം മുന്‍പ് ശുക്ലാദേവി ഭര്‍ത്താവിന്റെ സഹോദരിയെ വിവാഹം കഴിച്ച്‌ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകുകയായിരുന്നു അമ്മായി അമ്മ.

ഇവരുടെ വിവാഹം ആചാരങ്ങളെ വെല്ലുവിളിക്കുന്നതാണെന്നു കുടുംബക്കാർ വിമർശിക്കുന്നു. ഞങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് ശുക്ല ദേവി പറയുന്നത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും അവര്‍ പറയുന്നു. ഇരുവരുടെയും ബന്ധത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഭര്‍ത്താവ് പ്രമോദ് ദാസ് വ്യക്തമാക്കി.

‘തന്റെ ഭാര്യ സഹോദരിയുമായി പ്രണയത്തിലായി. അതിനുശേഷം അവള്‍ സഹോദരിക്കൊപ്പം താമസിക്കാന്‍ തുടങ്ങി. വിവാഹശേഷം ശുക്ല തന്റെ പേര് സൂരജ് കുമാര്‍ എന്നാക്കുകയും, മുടി വെട്ടിയൊതുക്കി ആണുങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതായും’ പ്രമോദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button