AlappuzhaLatest NewsKeralaNattuvarthaNews

ക​ല്യാ​ണ​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഗോ​വ​ൻ മ​ദ്യ​ വി​ൽ​പ​ന : യു​വാ​വ് എ​ക്സൈ​സ് പി​ടി​യിൽ

ചെ​ല്ലാ​നം മ​ച്ചു​ങ്ക​ൽ വീ​ട്ടി​ൽ റാ​ഫേ​ൽ ജോ​ണാ​ണ്​ (23) അറസ്റ്റിലായത്

തു​റ​വൂ​ർ: ഗോ​വ​ൻ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. ചെ​ല്ലാ​നം മ​ച്ചു​ങ്ക​ൽ വീ​ട്ടി​ൽ റാ​ഫേ​ൽ ജോ​ണാ​ണ്​ (23) അറസ്റ്റിലായത്. 11.25 ലി​റ്റ​ർ മ​ദ്യ​വു​മാ​യിട്ടാണ് ഇയാൾ പിടിയിലായത്.

Read Also : തന്റെ പ്രസംഗമെന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ, സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് സുരേഷ് ഗോപി

കു​ത്തി​യ​തോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​എ​സ്. സു​നി​ൽ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാണ് ഇയാളെ പിടികൂടിയത്. 15 കു​പ്പി​യാ​ണ് ഇ​യാ​ളി​ൽ ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. എ​ര​മ​ല്ലൂ​ർ, എ​ഴു​പു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ ക​ല്യാ​ണ​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

അ​സി​സ്റ്റ​ൻറ്​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഖ്, പ്രി​വ​ന്റീവ്​ ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ്, ഓം​കാ​ർ നാ​ഥ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button