രാജ്യത്തെ പ്രമുഖ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഇനി മുതൽ സിംഗപ്പൂരിലും ലഭ്യം. ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കൈമാറ്റം ചെയ്യാനുള്ള സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ചേർന്ന് ഉദ്ഘാടനം ചെയ്തു. സിംഗപ്പൂർ പ്രധാനമന്ത്രിയോടൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ മാനേജിംഗ് ഡയറക്ടർ രവി മേനോനും ചേർന്നാണ് ആദ്യ ഇടപാട് നടത്തിയത്. സിംഗപ്പൂരിലെ പേനൗവുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇരുരാജ്യങ്ങളിലെയും പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനാൽ പൗരന്മാർക്ക് അതിർത്തി കടന്നുള്ള പണം അയക്കൽ വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കാൻ സാധിക്കും. സിംഗപ്പൂരിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കാണ് ഇത് പ്രയോജനമാകുക. സിംഗപ്പൂരിന് പുറമേ, നിരവധി രാജ്യങ്ങളുമായി ഇതിനോടകം തന്നെ ഇന്ത്യ യുപിഐയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഎ സേവനം നടപ്പാക്കിയത് നേപ്പാളിലാണ്.
Post Your Comments