
തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ ട്രിവാന്‍ഡ്രം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ (സിഇടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. അടൂര്‍ സ്വദേശിയും എംബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അപര്‍ണ (22), പൂവാര്‍ സ്വദേശിയും എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ സുദേവ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
Read Also : പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയെ വീട്ടിൽകയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ഇലക്ട്രിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഇരുവരും വീണത്.
Read Also : ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കുമരകം
നട്ടെല്ലിനു പരിക്കേറ്റ അപര്‍ണയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
Post Your Comments