Latest NewsKeralaNews

ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്‌എസ്‍ ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്രപരിസരത്ത് നിരോധനാജ്ഞ

സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ആര്‍എസ്എസ് ശാഖ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം

കോട്ടയ്ക്കല്‍: ക്ഷേത്രമുറ്റത്ത് നടത്തുന്ന ആര്‍എസ്‌എസ്‍ ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി. കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്‌എസ് നടത്തിവന്ന ആര്‍എസ് എസിന്‍റെ ശാഖ നിര്‍ത്തിവെയ്ക്കാൻ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആണ് ഉത്തരവിട്ടത്. ഇത് സ്വകാര്യഭൂമിയാണെന്നും ഈ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ശാഖ അനുവദിക്കാനള്ള അധികാരമുണ്ടെന്നുമുള്ള വാദം തള്ളിയാണ് മജിസ്ട്രേറ്റ് തീരുമാനം.

read also: പാർട്ടിയിൽ എത്തിയ അറുപതോളം കുഞ്ഞുങ്ങൾ ഒരുപോലെ!! സംശയത്തെ തുടർന്ന് അന്വേഷിച്ചപ്പോൾ പുറത്തുവന്നത് അമ്പരപ്പിക്കുന്ന സത്യം

നേരത്തെ ഡിവൈഎഫ്ഐ ശാഖ നടത്തുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കോട്ടയ്ക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആര്‍എസ്‌എസ് ശാഖയ്ക്കെതിരെ തീരുമാനമെടുത്തത്. സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ആര്‍എസ്എസ് ശാഖ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം.

ശാഖ നടത്താതിരിക്കാനും പിന്നീട് സംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കാനും കോട്ടയ്ക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്ര പരിസരത്ത് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button