KeralaLatest NewsNews

മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സി

ന്യൂഡല്‍ഹി : മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സിയെന്ന് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടനയുടെ പുരസ്‌കാരമാണെന്ന തരത്തില്‍ അവാര്‍ഡിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്നും ഇതൊരു ഔദ്യോഗിക അവാര്‍ഡ് ആണെന്നുമുള്ള ധാരണകള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് നിജസ്ഥിതി പുറത്തുവന്നിരിക്കുന്നത്.

Read Also:മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്‌ഇബിയുടെ നടപടി

എല്ലാവര്‍ഷവും പാര്‍ലമെന്റേറിയന്‍മാര്‍ക്ക് സന്‍സദ് രത്ന പുരസ്‌കാരം ഇവര്‍ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ 13 പേരെ പ്രസ്തുത പട്ടികയിലേക്ക് തിരഞ്ഞെടുത്തിരുന്നു. അതിലൊരാളായിരുന്നു ജോണ്‍ ബ്രിട്ടാസ്. വിവിധ ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് മറ്റുള്ളവര്‍. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, എസ്പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button