Latest NewsKeralaNews

ഡിവൈഎഫ്‌ഐ നേതാവ് തന്നെ മർദ്ദിച്ചിട്ടില്ല: നടന്നത് അപകടം മാത്രമാണെന്ന് എസ്എഫ്‌ഐ വനിതാ നേതാവ്

ഹരിപ്പാട്: ഹരിപ്പാട് മുൻ ഡിവൈഎഫ്‌ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മർദ്ദിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി എസ്എഫ്‌ഐ വനിത നേതാവ് പി ചിന്നു. കഴിഞ്ഞ ദിവസം തനിക്ക് സംഭവിച്ചത് അപകടം മാത്രമാണെന്ന് ചിന്നും വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിന്നുവിന്റെ വെളിപ്പെടുത്തൽ. എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐയെയും ഇതിന്റെ പേരിൽ ബോധപൂർവം വലിച്ചിഴക്കുകയാണെന്നും ചിന്നു അറിയിച്ചു.

Read Also: ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്‌എസ്‍ ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്രപരിസരത്ത് നിരോധനാജ്ഞ

ചിലരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു പറഞ്ഞു. അതേസമയം, ചിന്നുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ഹരിപ്പാട് സിഐ അറിയിച്ചത്. വനിതാ എസ് ഐ ആശുപത്രിയിൽ എത്തി പെൺകുട്ടിയെ കണ്ടിരുന്നു. കേസിന് താൽപ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ നീക്കവുമായി ടാറ്റ മോട്ടോഴ്സ്, ഏറ്റവും പുതിയ നിർമ്മാണ കരാറിൽ ഒപ്പുവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button