Latest NewsIndiaNewsCrime

കാമുകന്‍ മയക്കുമരുന്ന് കഴിക്കുന്നത് കണ്ടു, ചോദ്യം ചെയ്ത കാമുകിയെ കൊലപ്പെടുത്തി

ന്യൂഡൽഹി: കാമുകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത യുവതിയെ കൊലപ്പെടുത്തി കാമുകൻ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാറിൽ ആണ് സംഭവം. മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കമാണ് 28 കാരിയായ യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഡൽഹിയിൽ ലിവ് ഇന്‍ പങ്കാളിയായ മോഹിത് ആണ് തന്റെ കാമുകിയെ കൊലപ്പെടുത്തിയത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന ടര്‍പന്റൈന്‍ ഓയില്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് മോഹിത് തീകൊളുത്തുകയായിരുന്നു. കാമുകനായ മോഹിത് മയക്കുമരുന്ന് കഴിക്കുന്നത് നേരിട്ട് കണ്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗുരുതരമായി പൊള്ളലേറ്റ യുവതി കഴിഞ്ഞ 10 ദിവസത്തോളമായി എയിംസില്‍ ചികിത്സയിലായിരുന്നു. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

ഭർത്താവിനെ ഉപേക്ഷിച്ച് ആറ് വർഷം മുൻപാണ് യുവതി മോഹിതിനൊപ്പം ഇറങ്ങിപ്പോന്നത്. കഴിഞ്ഞ 6 വര്‍ഷമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മോഹിതിന്റെ വഴിവിട്ട ബന്ധങ്ങളെ യുവതി ചോദ്യം ചെയ്തതാണ് വഴക്കിന് കാരണം. ഫെബ്രുവരി 10 ന് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് മോഹിത് മയക്കുമരുന്ന് കഴിക്കുന്നത് യുവതി കണ്ടു. ഇതിനെ ചൊല്ലി മോഹിതും യുവതിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന ടര്‍പന്റൈന്‍ ഓയില്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിക്ക് 8 വയസ്സുള്ള ഒരു മകനുണ്ടെന്നും മോഹിത്തുമായുള്ള ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ 4 വയസ്സുള്ള ഒരു മകളുണ്ടെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button