
കോഴിക്കോട്: നഴ്സിങ് വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ കൂട്ടബലാത്സംഗത്തിൽ ഞെട്ടി കോഴിക്കോട് ജില്ല. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനിക്കാണ് കോഴിക്കോട് വെച്ച് പീഡനം ഏൽക്കേണ്ടി വന്നത്. യുവതിയുടെ സുഹൃത്തുക്കൾ തന്നെയാണ് പ്രതികൾ. താൻ കൂട്ടബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത് പുലർച്ചെ രണ്ട് മണിക്കാണ്. പെൺകുട്ടിയുടെ സുഹൃത്താണ് മദ്യം നൽകിയത്. മദ്യം കുടിച്ച് അവശയായ പെൺകുട്ടി മയങ്ങിപ്പോയി. ഇതിനിടെ, ആൺസുഹൃത്ത് എറണാകുളത്തുള്ള മറ്റൊരു സുഹൃത്തിനെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തിയിരുന്നു.
രണ്ടാംപ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചു. മയക്കം വിട്ട് പെൺകുട്ടി ഉണരുന്നത് പുലർച്ചെ രണ്ട് മണിക്കാണ്. അപ്പോൾ മാത്രമാണ് താൻ കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയില്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അപ്പോള്‍തന്നെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിനി സഹപാഠിയായ മറ്റൊരു സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് മദ്യം നൽകിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. അതേസമയം, കേസിലെ രണ്ടു പ്രതികളെയും പോലീസ് പിടികൂടിയെന്നാണ് പുതിയ റിപ്പോർട്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
Post Your Comments