KollamKeralaNattuvarthaLatest NewsNews

ഓ​ട നി​ർ​മി​ക്കാ​നാ​യെ​ടു​ത്ത കു​ഴി​യി​ലേ​ക്ക് ബൈ​ക്ക് മ​റി​ഞ്ഞ് അപകടം : യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് പു​ത്ത​ൻ വി​ള വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള(46)യ്ക്കാ​ണ് പരിക്കേറ്റ​ത്

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട നി​ർ​മി​ക്കാ​നാ​യി എ​ടു​ത്ത വ​ലി​യ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് പു​ത്ത​ൻ വി​ള വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള(46)യ്ക്കാ​ണ് പരിക്കേറ്റ​ത്. കു​ഴി​യി​ൽ വീ​ണ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു; കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സംഭവം. രാ​വി​ലെ ആറോ​ടെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള​യെ ക​ണ്ട​തും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തും. ഉ​ത്സ​വം കാ​ണാ​ൻ പോ​യ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, ദേ​ശീ​യ പാ​ത​യോ​ര​ത്തു​ള്ള ഭാ​ര്യാ വീ​ട്ടി​ൽ നി​ന്നും ബൈ​ക്കു​മെ​ടു​ത്ത് സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് പോ​കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

ഓ​ട​യ്ക്ക് എ​ടു​ത്ത വ​ലി​യ കു​ഴി​യു​ടെ മു​ക​ളി​ൽ പ്ലൈ​വു​ഡ് നി​ര​ത്തി​യാ​ണ് വ​ഴി​യൊ​രു​ക്കി​യി​രു​ന്ന​ത്. കു​ഴി ​മറിക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ന്‍റെ വീ​ൽ തെ​റ്റി കു​ഴി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button