KollamKeralaNattuvarthaLatest NewsNews

ബ​സ് നി​ര്‍​ത്തു​ന്ന​തി​ന് മുമ്പ് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​ടി ത​നൂ​ജ മ​ന്‍​സി​ലി​ല്‍ ഷ​ഹ​നാ​ബ​ത്ത് (54) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ല്‍: സ്വ​കാ​ര്യ ബ​സ് നി​ര്‍​ത്തു​ന്ന​തി​ന് മു​മ്പ് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ത്ത​ടി ത​നൂ​ജ മ​ന്‍​സി​ലി​ല്‍ ഷ​ഹ​നാ​ബ​ത്ത് (54) ആ​ണ് മ​രി​ച്ച​ത്.

മ​ല​യോ​ര ഹൈ​വേ​യി​ല്‍ ഏ​രൂ​ര്‍ പ​ത്ത​ടി​യി​ല്‍ ആണ് സംഭവം. തോ​ട്ടം​മു​ക്കി​ല്‍ മ​ക​ളു​ടെ വീ​ട്ടി​ല്‍ പോ​യി ബ​സി​ല്‍ മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ഷ​ഹ​നാ​ബ​ത്ത് പ​ത്ത​ടി എ​ത്തി​യ​പ്പോ​ള്‍ ഇ​റ​ങ്ങ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ഈ ​സ​മ​യം ബ​സ് വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നി​ടെ ബ​സ് നി​ര്‍​ത്തി​യ​താ​കാം എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു ബ​സി​ല്‍ നി​ന്നും ചാ​ടി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സ​ഹ​യാ​ത്രി​ക​ര്‍ പ​റ​ഞ്ഞു. ബ​സി​ന്‍റെ ട​യ​റി​ല്‍ ത​ല ഇ​ടി​ച്ചാ​ണ് ഇ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

Read Also : തിരിച്ചുവരവിന്റെ പാതയിൽ വിമാന സർവീസുകൾ, ജനുവരിയിൽ വിമാനയാത്ര നടത്തിയത് ഒരു കോടിയിലധികം ആളുകൾ

അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഹ​നാ​ബ​ത്തി​നെ ഭാ​ര​തീ​പു​രം ഭാ​ഗ​ത്തേ​ക്ക് പ​ട്രോ​ളിം​ഗി​നാ​യി പോ​വു​ക​യാ​യി​രു​ന്ന ഏ​രൂ​ര്‍ എ​സ്ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പു​ന​ലൂ​ര്‍ -കു​ള​ത്തു​പ്പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ജെ​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സംഭവത്തിൽ ഏ​രൂ​ര്‍ പൊലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button