ന്യൂഡൽഹി: തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സംസാരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി തുർക്കിയിലേക്കും സിറിയയിലേക്കും പോയത്.
കഴിഞ്ഞ ദിവസമാണ് രക്ഷാ സംഘങ്ങൾ ദൗത്യം പൂർത്തിയാക്കി രാജ്യത്തേക്ക് മടങ്ങിയത്. അവശ്യസാധനങ്ങളും ഉപകരണങ്ങളുമെല്ലാം ഇന്ത്യ തുർക്കിയിലേക്കും സിറിയയിലേക്കും കയറ്റി അയച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ കീഴിൽ മെഡിക്കൽ ക്യാമ്പുകളും ഇന്ത്യ തുർക്കിയിൽ നടത്തിയിരുന്നു.
Post Your Comments