
കാസര്‍ഗോഡ് : കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത സുരക്ഷാ വലയത്തില്‍ ഇന്ന് കാസര്‍ഗോഡ്. ജില്ലയിലെ അഞ്ച് പൊതുപരിപാടികളില്‍ പിണറായി വിജയന്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പോലീസുകാരെ കൂടി സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിലുണ്ട്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സഹാചര്യത്തിലാണ് കറുപ്പിന് വിലക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
നികുതി വര്‍ദ്ധനവിനെതിരെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുന്നത്.
Post Your Comments