KeralaLatest NewsNews

ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ കക്കൂസിൽ ഇരുന്ന് മാത്രം കാണാവുന്നത്: പരിഹസിച്ച് എം വി ജയരാജൻ

കണ്ണൂർ: പാർട്ടിക്കെതിരായ വെളിപ്പെടുത്തലിലൂടെ സി.പി.എമ്മിന് തലവേദനയായി മാറിയ ആകാശ് തില്ലങ്കേരിയെ പരിഹസിച്ച് എം.വി ജയരാജൻ. ആകാശ് തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ കക്കൂസിൽ ഇരുന്ന് മാത്രം കാണാൻ സാധിക്കുന്നതാണെന്നും ആകാശ് പേരിലെ തില്ലങ്കേരി മാറ്റുന്നതാണ് നല്ലതെന്നും ജയരാജൻ പരിഹസിച്ചു. സി..പി.എം തില്ലങ്കേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശ് അടക്കമുള്ളവരെ വളർത്തുന്നത് മാധ്യമങ്ങളാണെന്നാണ് ജയരാജന്റെ ഭാഷ്യം.

അതേസമയം, ഷുഹൈബ് വധക്കേസിലെ ആകാശിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് നീക്കം. ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button