KeralaLatest NewsNews

വിളര്‍ച്ചയെ തുരത്താന്‍ കേരളം, ആരോഗ്യ വകുപ്പിന്റെ വിവ ക്യാമ്പയിന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുജനാരോഗ്യരംഗത്തെ പ്രധാന ഇടപെടലുകളിലൊന്നായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ (വിളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക്) ക്യാമ്പയിന്‍.

Read Also: ഷോർട്ട് സർക്യൂട്ട്: ഗോഡൗണിൽ വൻ തീപിടുത്തം

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമ്പയിന്‍ ഉദ്ഘാടനംചെയ്തത്. ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുകയാണ് സര്‍ക്കാര്‍. ഈ ഇടപെടലുകളുടെ തുടര്‍ച്ചയാണ് വിവ കേരളം പദ്ധതി.

ഇരുമ്പ് അടങ്ങിയ ഇലക്കറികളോ മല്‍സ്യമാംസാദികളോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കല്‍, ഏതെങ്കിലും ഭക്ഷണത്തോടുള്ള അമിത പ്രതിപത്തി, വികലമായ ഡയറ്റിങ്, വിരശല്യം, ആര്‍ത്തവസമയം കൂടുതല്‍ രക്തം നഷ്ടപ്പെടുന്നത് തുടങ്ങിയവയാണ് വിളര്‍ച്ചയുടെ കാരണം. സിക്കില്‍സെല്‍ അനീമിയപോലെ ജനിതക ഘടകങ്ങളും വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. 15 മുതല്‍ 59 വയസ്സുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും വിളര്‍ച്ച കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button