അവിശ്വസനീയമായ ജോലി ഒഴിവിലേക്ക് ആളുകളെ എടുക്കുന്നുവെന്ന ജർമ്മൻ കമ്പനിയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിലെ വൈറൽ വിഷയം. പ്രൊഫഷണൽ ‘കഞ്ചാവ് സ്മോക്കേഴ്സ്’ എന്ന ഒഴിവിലേക്കാണ് ഈ കമ്പനി ആളുകളെ തേടുന്നത്. ഞെട്ടണ്ട, സംഭവം സത്യമാണ്. പരസ്യം അനുസരിച്ച് കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്. പ്രതിഫലമായി പ്രതിവർഷം 88 ലക്ഷം രൂപ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ജർമ്മനിയിൽ നിന്നുള്ള കന്നാമെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ കഞ്ചാവ് സ്മോക്കേഴ്സിനെ തേടുന്നത്. ദി സൺ റിപ്പോർട്ട് പ്രകാരം, കമ്പനിക്ക് അതിന്റെ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കാൻ ഒരു കഞ്ചാവ് വിദഗ്ദ്ധനെ ആവശ്യമുണ്ട്. കൊളോൺ ആസ്ഥാനമായുള്ള കന്നാമെഡിക്കൽ, അതിന്റെ ഔഷധഗുണമുള്ള കഞ്ചാവ് ഉൽപ്പന്നം ‘മണക്കാനും അനുഭവിക്കാനും വലിക്കാനും’ കഴിയുന്ന വ്യക്തികളെ ജർമ്മനിയിലെ ഫാർമസികളിൽ വിൽക്കാൻ റിക്രൂട്ട് ചെയ്യുന്നു. കന്നാമെഡിക്കൽ കഞ്ചാവ് ഒരു മരുന്നായി വിൽക്കുന്ന കമ്പനിയാണ്.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസിഡോണിയ, ഡെൻമാർക്ക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ തങ്ങളുടെ വെണ്ടർമാരുടെ ഗുണനിലവാര നിയന്ത്രണം നിരീക്ഷിക്കുന്നതിനാണ് തങ്ങൾ ഇത് ചെയ്യുന്നതെന്ന് സ്ഥാപകനും സിഇഒയുമായ ഡേവിഡ് ഹെൻ ടാബ്ലോയിഡിനോട് പറഞ്ഞു. അസാധാരണമായ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നത് എളുപ്പമാണെന്ന് പലരും കരുതി. കമ്പനിക്ക് നൂറുകണക്കിന് അപേക്ഷകളാണ് വന്നത്. ഒരു നിബന്ധനയുണ്ട്, ജോലിക്കായി പരിഗണിക്കപ്പെടുന്നതിന്, സാധ്യമായ തൊഴിലാളി ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ കഞ്ചാവ് ഉപയോക്താവായിരിക്കണം.
(പുകവലി ആരോഗ്യത്തിന് ഹാനീകരം)
Post Your Comments