കുവൈത്ത് സിറ്റി: മക്കളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു. കുവൈത്തിലാണ് സംഭവം. 2 മക്കളെ കൊലപ്പെടുത്തിയ ശേഷം ഇവർ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഫഹാഹീൽ സൂഖ് അൽ സബാഹിലെ താമസ കെട്ടിടത്തിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്.
Read Also: ‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’: പാർലമെന്റ് തീരുമാനിക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴാണ് മക്കൾ മരിച്ചു കിടക്കുന്നത് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കുവൈത്ത് പോലീസ് അറിയിച്ചു.
Post Your Comments