ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയില്‍ ലേഖനം.’ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്‍കി .പരിശധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാന്‍ ആയില്ല. ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി’ എന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
Read Also: തുർക്കി ഭൂചലനം: രക്ഷാദൗത്യം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന
സര്‍വേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാന്‍ ഡല്‍ഹിയിലെ ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ ബുള്ളറ്റിന്‍ സമയം ആയപ്പോഴാണ് ഹിന്ദി ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. ക്രമക്കേട് സംബന്ധിച്ച് ഐടി വിഭാഗം എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും ബിബിസി വ്യക്തമാക്കി.
Post Your Comments