അമ്പലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് ശക്തമായ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വാടയ്ക്കൽ പൂത്തുറയിൽ ബോസ്കോയുടെ മകൻ അനു ഡോൺ ബോസ്കോ(ബോബൻ-27)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ഭാര്യക്കും മക്കൾക്കുമൊപ്പം കടപ്പുറത്തെത്തിയ ഇദ്ദേഹം മടങ്ങുന്നതിനു മുൻപായി കടലിലിറങ്ങി. ഈ സമയം ശക്തമായ തിരയുണ്ടാവുകയും അതിൽ അകപ്പെടുകയുമായിരുന്നു. തുടർന്ന്, ബോബൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സ്ഥലത്തെത്തിയ പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ആൻസി. ഭാര്യ: മരിയ. മക്കൾ: അനു കൃപ, ക്രിസ്റ്റിൻ.
Post Your Comments