Latest NewsIndiaNews

ഷോർട്ട് സർക്യൂട്ട്: ഗോഡൗണിൽ വൻ തീപിടുത്തം

ഹൈദരാബാദ്: തെലങ്കാനയിൽ തീപിടുത്തം. ദബീർപുര പോലീസ് സ്റ്റേഷന് സമീപത്തെ രാജാ നരസിംഹ കോളനിയിലെ ഫാക്ടറി ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണം. പോലീസും അശമനാ സേനയും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഏകദേശം 2.5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.

Read Also: നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്: കെ.സുരേന്ദ്രൻ

അതേസമയം, ഉത്തർപ്രദേശിലെ മഥുരയിലെ വസ്ത്രശാലയിൽ കഴിഞ്ഞ ദിവസം വൻ തീപിടിത്തം ഉണ്ടായിരുന്നു. ബഹുനിലകെട്ടിടത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളിലേക്ക് തീ പടർന്നു പിടിച്ചു. സംഭവത്തിൽ ആളപായമുണ്ടാകുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിരുന്നില്ല. നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂം മുഴുവൻ കത്തി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്.

Read Also: മുഖം മാറ്റാന്‍ റിപ്പോര്‍ട്ടര്‍, നികേഷ് കുമാറിനു പകരം വിവാദ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ : വിശദാംശങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button