ErnakulamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി കി​ഷ്മ​ത്ത് മ​ണ്ഡ​ലി(37)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ല​ടി: ചെ​ങ്ങ​ലി​ൽ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന ​തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി കി​ഷ്മ​ത്ത് മ​ണ്ഡ​ലി(37)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ല​ടി പൊലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

Read Also : പാസ്പോർട്ട് നടപടികൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാം, ‘എം പാസ്പോർട്ട്’ ആപ്പുമായി വിദേശകാര്യ മന്ത്രാലയം

വ​ട്ട​ത്ത​റ ഭാ​ഗ​ത്തെ റെ​യി​ൽ​വേ ലി​ങ്ക് റോ​ഡി​ൽ വെച്ചാണ് സംഭവം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ പ്ര​തി പൊ​ലീ​സി​നെ​ക്ക​ണ്ട് വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ണ്ടി​യു​ടെ സീ​റ്റി​ന​ടി​യി​ലെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് കണ്ടെടുത്തത്. ബം​ഗാ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്.

ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി പി.​പി. ഷം​സ്, ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ. അ​നൂ​പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button