തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് ഉൾപ്പെടെയുള്ള ഭരണഘടനാ ഭേദഗതിയിലൂടെ ആർഎസ്എസ് പ്രചാരകരായ നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം എ ബേബി. ഇന്ത്യൻ നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊലക്കേസിൽ അമിത്ഷായെ വിചാരണ ചെയ്യാൻ അമിക്കസ്ക്യൂറി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയതാണ്. അമിത്ഷായെ വിചാരണ ചെയ്യണമെന്ന് റിപ്പോർട്ട് നൽകിയ ഗോപാൽ സുബ്രഹ്മണ്യത്തിന് സുപ്രീംകോടതി ജഡ്ജി പദവി നഷ്ടമായതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments