Latest NewsKeralaNews

നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നു: എം എ ബേബി

തിരുവനന്തപുരം: ഇന്ത്യൻ നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നുവെന്ന് സിപിഎം നേതാവ് എം എ ബേബി. കൊലക്കേസിൽ അമിത് ഷായെ വിചാരണ ചെയ്യാൻ അമിക്കസ്‌ക്യൂറി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയതാണ്. അമിത്ഷായെ വിചാരണ ചെയ്യണമെന്ന് റിപ്പോർട്ട് നൽകിയ ഗോപാൽ സുബ്രഹ്മണ്യത്തിന് സുപ്രീംകോടതി ജഡ്ജി പദവി നഷ്ടമായതല്ലാതെ ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ടിവി ഓണാക്കാനും വണ്ടിയുടെ ഡോർ തുറക്കാനും അച്ഛന്റെ പ്രായമുള്ള പോലീസുകാർ’: വനിതാ ഐപിഎസുകാർക്കെതിരെ കെ ബി ഗണേഷ് കുമാർ

പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് ഉൾപ്പെടെയുള്ള ഭരണഘടനാ ഭേദഗതിയിലൂടെ ആർഎസ്എസ് പ്രചാരകരായ നരേന്ദ്രമോദിയും അമിത് ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്നും എം എ ബേബി വ്യക്തമാക്കി.

Read Also: ദേശീയ പാതാ വികസനം: പിണറായി 5500 കോടി ചിലവഴിച്ചെന്ന് കെ.ടി ജലീല്‍ : ജലീലിനെ തേച്ചൊട്ടിച്ച് അഡ്വ പ്രകാശ് ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button