
ഇടുക്കി: ഏലതോട്ടത്തിലെ കുളത്തിൽ വീണ് മുൻ ബാങ്ക് ജീവനക്കാരൻ മരിച്ചു. വള്ളക്കടവ് കുമ്പുങ്കൽ കെ.സി. മാത്യു(ടോമി -63) യാണ് മരിച്ചത്.
കട്ടപ്പനയിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഏലതോട്ടത്തിൽ പോയി തിരികെ വരേണ്ട സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് മകൻ തോട്ടത്തിലെത്തി അന്വേഷിച്ചപ്പോഴാണ് മത്തായിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടത്. കട്ടപ്പന പാറക്കടവിൽ ടോമി പാട്ടത്തിനെടുത്ത ഏലതോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കിടന്നിരുന്നത്. തുടർന്ന്, നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കാൽ വഴുതി കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ടോമി. സെലിനാണ് ഭാര്യ. മനു, ജിനു, ബിനു എന്നിവരാണ് മക്കൾ.
Post Your Comments