ThrissurLatest NewsKeralaNattuvarthaNews

തെ​ങ്ങി​ൽ നി​ന്ന് വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ണ് വയോധികന് ദാരുണാന്ത്യം

വെ​ണ്ടേ​ക്ക​ൻപ​റ​മ്പ് കു​ള​മ്പ് തേ​പ്പാ​ല സ​ണ്ണി (61) ആ​ണ് മ​രി​ച്ച​ത്

ചേ​ല​ക്ക​ര: പ​ഴ​യ​ന്നൂ​ർ വെ​ണ്ണൂ​രി​ൽ തെ​ങ്ങി​ൽ നി​ന്ന് വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ണ​യാ​ൾ മ​രി​ച്ചു. വെ​ണ്ടേ​ക്ക​ൻപ​റ​മ്പ് കു​ള​മ്പ് തേ​പ്പാ​ല സ​ണ്ണി (61) ആ​ണ് മ​രി​ച്ച​ത്.

Read Also : തൃശൂരിലെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മദ്ധ്യപ്രദേശിൽ വച്ച് അപകടത്തിൽ പെട്ടു

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെയാണ് സംഭവം. തേ​ങ്ങ​യി​ടാ​ൻ തെ​ങ്ങി​ൽ ക​യ​റി​യ​പ്പോൾ ലൈ​നി​ലേ​ക്ക് വീ​ഴുകയായിരുന്നു. വീ​ടി​ന് സ​മീ​പ​മു​ള്ള വ്യ​ക്തി​യു​ടെ പ​റ​മ്പിൽ തേ​ങ്ങ​യി​ടാ​നാ​യി തെ​ങ്ങ് ക​യ​റു​ന്ന യ​ന്ത്ര​വു​മാ​യി ക​യ​റിയപ്പോഴാണ് ലൈ​നി​ലേ​ക്ക് വീ​ണത്. സ​ണ്ണി പി​ടി​ച്ച ഉ​ണ​ങ്ങി​യ തെ​ങ്ങി​ൻപ​ട്ട അ​ട​ർ​ന്ന് തെ​ങ്ങി​നു സ​മീ​പമുള്ള 11 കെ.​വി. വൈ​ദ്യു​ത ലൈ​നി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് നി​ല​ത്തു​വീ​ണ ഉ​ട​ൻ പ​ഴ​യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം സംസ്കാരം നടത്തി. ഭാ​ര്യ: സാ​ലി. മ​ക്ക​ൾ: സ്നേ​ഹ, ബി​ബി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button