ArticleKeralaLatest NewsNewsWriters' Corner

വീട്ടുകാരെ വിട്ടു അവനോടൊപ്പം ഇറങ്ങി പോയതല്ലേ അനുഭവിക്കൂ എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്!! കുറിപ്പ്

വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച എല്ലാ പെങ്കൊച്ചുങ്ങളും ഇന്നും ഭൂമിയിൽ ജീവനോടെ ആയിരിക്കുന്നുവല്ലോ!!

പ്രണവിന്റെ മരണത്തിനു പിന്നാലെ ഷഹാനയെന്ന പെൺകുട്ടിയെ ക്രൂരമായി വിമർശിക്കുന്നവർ അറിയാൻ ഡോ. അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

അനുജയുടെ വാക്കുകൾ ഇങ്ങനെ,

വീട്ടുകാരെ വിട്ടു അവനോടൊപ്പം ഇറങ്ങി പോയതല്ലേ അനുഭവിക്കു,,,, ഇജ്ജാതി കമന്റ്‌ ഇടുന്നവരോടായി,,,
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച എല്ലാ പെങ്കൊച്ചുങ്ങളും ഇന്നും ഭൂമിയിൽ ജീവനോടെ ആയിരിക്കുന്നുവല്ലോ!!

read also: മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ: വിമർശനവുമായി കെ സുധാകരൻ

ഒരാളുടെ വേദനയിൽ, മാറി നിന്നു ഗൂഢമായി ചിരിക്കുകയും, പരിഹസിക്കുകയും, പഴി പറയുകയും ഒക്കെ ചെയ്യുന്നവരെ മനുഷ്യർ എന്നു തന്നെയാണോ പറയേണ്ടത്?

ഷഹാനയെന്ന പെൺകുട്ടിയെ ക്രൂരമായി വിമർശിക്കുന്ന പലരുടെയും കമെന്റ് കണ്ടു, ചിരിക്കുന്ന ഇമോജികൾ വാരി വിതറി സന്തോഷം പ്രകടിപ്പിച്ചവർക്ക് നല്ലതു മാത്രം വരട്ടെ,,,,
പ്രണവിനെ സ്നേഹിച്ച ഷഹാനയുടെ ഹൃദയത്തിന് പത്തരമാറ്റു തങ്കത്തേക്കാളും തിളക്കമുണ്ട്,,,,,
ഈ നൂറ്റാണ്ടിലും ദുഷിച്ച ചിന്താഗതിയും വച്ചു പുലർത്തി, വിഷം തുപ്പുന്ന അസുര ജന്മങ്ങൾ,,,,,,
നിന്റെയൊക്കെ ഹൃദയത്തിൽ സ്നേഹം എന്നാൽ വെറുപ്പും വിദ്വേഷം മാത്രമാണല്ലോ,
മതം ആകാം,മതഭ്രാന്ത് ഈ സമൂഹത്തിന്റെ നന്മയ്ക്കല്ലെന്നു മാത്രം ഓർത്തു കൊള്ളുക,,,,
ഷഹാനയോടൊപ്പം,,,ഈശ്വരൻ അവൾക്കു കരുത്തു പകരട്ടെ
Dr. A. J

shortlink

Related Articles

Post Your Comments

Related Articles


Back to top button