KeralaLatest News

‘യുട്യൂബ് ചാനൽ അവതാരകയെ സംഘംചേർന്ന് മർദ്ദിച്ചെന്ന പരാതി വ്യാജം, അവരും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു’

കൊച്ചി: അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തെ ഓട്ടോ തോഴിലാളികൾ പറയുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനെത്തിയ കുട്ടികളോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന പരാതിയെ കുറിച്ച് അവതാരകയോട് ചോദിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. എന്നാൽ അപ്പോഴേക്കും അവതാരക സദാചാര പോലീസിങ്ങാണ് തങ്ങൾ ചെയ്യുന്നതെന്ന് വരുത്തി തീർത്ത് ആക്രോശിക്കുകയായിരുന്നു.

സഭ്യത ഇല്ലാത്ത ചോദ്യങ്ങളായിരുന്നു ഇവർ ചോദിച്ചത്. മാധ്യമപ്രവർത്തകരാണ് എന്ന വ്യാജേനയായിരുന്നു ഇവരുടെ പ്രകടനമെന്നും ഇവർ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button