വെള്ളറട: അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന മകന് കാറിടിച്ച് മരിച്ചു. വെള്ളറട ചെമ്പകം ഭവനില്‍ പ്രസാദിന്റെ മകന് കാശിനാഥാണ്(16) മരിച്ചത്. അപകടത്തിൽ അച്ഛന് പ്രസാദിനും(51) ഇളയ മകന് കൗശിക്നാഥിനും(11) ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. അഞ്ചുമരങ്കാല പൊന്നമ്പിയിലെ ഹോട്ടലിനു മുന്നില്‍ വച്ചാണ് അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചത്.
Read Also : എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു
അച്ഛനും ഇളയ സഹോദരനുമൊപ്പം ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു പോകാനായി വാഹനമെടുക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. വെള്ളറടയില്‍ നിന്ന് കിളിയൂരിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലായിരുന്നു കാറെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്നവര്‍ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഉടനെ സമീപ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാശിനാഥിന്റെ ജീവന് രക്ഷിക്കാനായില്ല.
കാലുകള്‍ക്കും തലയ്ക്കും ദേഹത്തും പരിക്കേറ്റ പ്രസാദിനെയും ഇളയ മകനെയും നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്‍കെഎം ധനുവച്ചപുരം ബോയ്സ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥ്. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. പരേതയായ രജനിയാണ് അമ്മ.
Post Your Comments