Latest NewsNewsAutomobile

മസ്കിന് വീണ്ടും തിരിച്ചടി, മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ഇലക്ട്രിക് വാഹനങ്ങളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങി ടെസ്‌ല. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 3,63,000 ഇലക്ട്രിക് വാഹനങ്ങളാണ് ടെസ്‌ല തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് വാഹന അപകട സാധ്യത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വാഹനങ്ങൾ ഉടൻ തന്നെ തിരിച്ചുവിളിക്കാനുള്ള നീക്കം നടത്തുന്നത്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

2016- നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്‌ല വാഹനങ്ങളുടെ ശ്രേണിയാണ് തിരിച്ചുവിളിക്കുക. അതേസമയം, ടെസ്‌ലയുടെ ഈ മോഡൽ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ സാധ്യതയുണ്ടെന്നും, ഇത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും നാഷണൽ ഹൈവേ ട്രാഫിക് സുരക്ഷിതത്വ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വാഹനങ്ങൾ തിരികെ വിളിക്കുന്നതോടെ വൻ തിരിച്ചടിയാണ് ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്ക് നേരിടുക.

Also Read: മെലിയാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ചാമ്പങ്ങ ഡയറ്റിൽ ഉൾപ്പെടുത്തൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button