KeralaLatest NewsNews

കേന്ദ്ര ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നു: കെ സുരേന്ദ്രൻ

ആലുവ: നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലുവ ശിവരാത്രി മണൽപ്പുറത്തെ വ്യാപാര മേളയിലെ കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ പ്രചരണ പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

Read Also: ‘ടിവി ഓണാക്കാനും വണ്ടിയുടെ ഡോർ തുറക്കാനും അച്ഛന്റെ പ്രായമുള്ള പോലീസുകാർ’: വനിതാ ഐപിഎസുകാർക്കെതിരെ കെ ബി ഗണേഷ് കുമാർ

ആലുവ ദീനദയാൽ ജി സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള സേവന കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബിജെപി ആലുവ മണ്ഡലം പ്രസിഡന്റ് എ സെന്തിൽകുമാർ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു, ജനറൽ സെക്രട്ടറി എം എ ബ്രഹ്മരാജ്, സെക്രട്ടറി വി കെ ബസിത് കുമാർ തുടങ്ങിയവർ സന്നിഹിതരായി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നത്. ആർഎസ്എസ്സുമായി മുസ്ലിം സംഘടനകൾ ചർച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല. മുസ്ലിം സംരക്ഷകർ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനം തീവ്രവാദശക്തികൾക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവർക്കും അറിയാം. മുസ്ലിം സമുദായത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാൻ സാധിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: 31 ലക്ഷം രുദ്രാക്ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ മഹാശിവലിംഗം, അതിവിശിഷ്ടമായ ഭസ്മ ആരതി: ഇത് കാണാന്‍ മാത്രം ഭക്തരുടെ ഒഴുക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button